Headlines

Latest posts

All

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച റദ്ദാക്കി.കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ…

എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല’

സോളാര്‍ സമരം പിന്‍വലിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ…

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ…

‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച്‌ സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ…

Latest News

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍
എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല’
സേതുപതിയുടെ ‘എയ്‌സ്’ ഫസ്റ്റ് ലുക്കും ടൈറ്റില്‍ ടീസറും റിലീസ് ചെയ്തു
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച റദ്ദാക്കി.കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയില്‍നിന്നും മണ്ണ് പൂര്‍ണമായി നീക്കിയതിനുശേഷം ഗതാഗതം പുനഃസ്ഥാപിക്കും. യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാല്‍ നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

Read More

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍

സ്വാതി മാലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഭവിനെ സിവില്‍ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബിഭവ് കുമാറില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടെന്നാണ് പൊലീസ് എഫ്‌ഐആറിലുള്ളത്. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.സംഭവത്തില്‍ മെയ് 16ന് രാത്രി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബിഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു….

Read More

എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല’

സോളാര്‍ സമരം പിന്‍വലിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍. എല്‍ഡിഎഫ് നിയോഗിച്ചതനുസരിച്ച്‌ താന്‍ യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ സമരം പിന്‍വലിച്ചതെന്ന അഭിപ്രായം പൂര്‍ണമായും വസ്തുതക്ക് നിരക്കാത്തതാണ്. അന്ന് അത്തരത്തിലൊരു ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് തന്നെ ചുമതലപ്പെടുത്തിയില്ല, ഏതെങ്കിലും തരത്തില്‍ യുഡിഎഫ് നേതൃത്വമായി പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല. ആ സമരം അവസാനിപ്പച്ചത് താന്‍ അറിഞ്ഞത് സെക്രട്ടേറിയറ്റ് നടയില്‍ സംസാരിക്കുമ്ബോഴായിരുന്നെന്നും പ്രേമചന്ദ്രന്‍…

Read More

സേതുപതിയുടെ ‘എയ്‌സ്’ ഫസ്റ്റ് ലുക്കും ടൈറ്റില്‍ ടീസറും റിലീസ് ചെയ്തു

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘എയ്‌സ്’ ഫസ്റ്റ് ലുക്കും ടൈറ്റില്‍ ടീസറും റിലീസ് ചെയ്തു.‘ഒരു നല്ല നാള്‍ പാത്ത് സോള്‍റെയ്ന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആറുമുഖ കുമാറാണ് സംവിധാനം. യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമറ്റൊഗ്രാഫി – കരണ്‍ ഭഗത്തുര്‍ റാവത്ത്, മ്യുസിക്ക് – ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം – എ കെ മുത്തു, എഡിറ്റിങ്ങ് – ആര്‍ ഗോവിന്ദരാജ്. മലേഷ്യയിലാണ്…

Read More

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ഇന്നലെ രാത്രി തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിന് സമീപത്തു വെച്ച്‌ ഇയാള്‍ ഓടി രക്ഷപ്പെട്ടത്. തമിഴ്നാട്ടില്‍ കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.നിരവധി മോഷണ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് വിയ്യൂർ അതി സുരക്ഷാ ജയില്‍ പരിസരത്തു വെച്ച്‌ ഇയാള്‍ ഓടി…

Read More

‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച്‌ സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 2015 ജൂണ്‍ അറിന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്ബില്‍ വച്ച്‌ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും…

Read More

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം

അമേരിക്കയില്‍ കാലിഫോണിയയിലെ കാംപോ എന്ന പട്ടണം വില്‍പ്പനയ്‌ക്ക്. 66 ലക്ഷം ഡോളർ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്‌സിക്കോയ്‌ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ജോണ്‍ റേയാണ് പട്ടണത്തിന്റെ നിലവിലെ ഉടമ.പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്….

Read More

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചു നല്‍കിയ കേസില്‍ തുടര്‍ നടപടികള്‍ക്ക് കോടതിയുടെ സ്‌റ്റേ. കേസിലെ മൂന്നാം പ്രതിയും പറവ നിര്‍മാണ കമ്ബനിയുടെ പാര്‍ട്ണറുമായ ബാബു ഷാഹിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിന്റേയും ഷോണ്‍ ആന്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികള്‍ക്ക് സ്‌റ്റേ…

Read More

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

സംസ്ഥാനത്ത് മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നു മഴ കനക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍…

Read More

ഹരിയാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു

ഹരിയാനയിലെ നൂഹില്‍ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച്‌ എട്ടു പേർ വെന്തു മരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട് ഉണ്ട്. കുണ്ടലിമനേസർപല്‍വാള്‍ എക്സ്‌പ്രസ് ഹൈവേയില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളില്‍നിന്ന് തീർത്ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചാബിലെ ഒരു കുടുംബത്തില്‍പ്പെട്ട അറുപതോളം പേർ ബസില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസില്‍നിന്ന് പുകമണം ഉയർന്നതായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബസില്‍നിന്ന് തീ ഉയരുന്നത്…

Read More